SignIn
Kerala Kaumudi Online
Thursday, 29 October 2026 5.44 AM IST

പ്രതിഷേധ പ്രകടനവും ധർണയും

dhrna
ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: 13 കോടിയിലധികം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയ കേന്ദ്ര ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടി ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയും സമരസമിതി ചെയർമാനുമായ വി. രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക സർവീസ് സംഘടന സമര സമിതി കൺവീനറും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയുമായ കെ. റോയി ജോസഫ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.എസ് പ്രദീപ്, എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് ജീവാനന്ദ് എന്നിവർ സംസാരിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും ഒ.കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PRAKADANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL