SignIn
Kerala Kaumudi Online
Thursday, 29 October 2026 5.44 AM IST

ക്യാമ്പ് രജിസ്‌ട്രേഷനും കരിയർ സെമിനാറും

camp
ക്യാമ്പ് രജിസ്‌ട്രേഷനും കരിയർ സെമിനാറും പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെയും പയ്യന്നൂർ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് അസിസ്റ്റൻസ് ബ്യൂറോയുടെയും ആഭിമുഖ്യത്തിൽ സമന്വയ പദ്ധതിയുടെ ഭാഗമായി പട്ടുവം ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ക്യാമ്പ് രജിസ്‌ട്രേഷനും കരിയർ സെമിനാറും സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോബിഷ് ജോസഫ്, സീനിയർ സൂപ്രണ്ട് പി.പി ഗിരീഷ് സംസാരിച്ചു. സി.ജി ആൻഡ് എ.സി സ്റ്റേറ്റ് ഫാക്കൽറ്റി ജി. പ്രദീപ് കരിയർ സെമിനാർ അവതരിപ്പിച്ചു. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥരായ സി.വി ഷൈമ, ടി, ഷമീമ എന്നിവർ നേതൃത്വം നൽകി. എംപ്ലോയ്‌മെന്റ് ഓഫീസർ അബ്ദുൾ റഹിം സ്വാഗതവും സ്‌കൂൾ കരിയർ ഗൈഡ് ഡോ വി.പി ഷംന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL