SignIn
Kerala Kaumudi Online
Monday, 05 October 2026 9.01 AM IST

124 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

1

കാസർകോട്: ആന്ധ്രയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 124.900 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുട്ടത്തൊടി എസ്.പി നഗർ പറപ്പാടി ഹൗസിലെ സുബൈറാണ് (32) അറസ്റ്റിലായത്. കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആദൂർ പൊലീസും ആന്റി നാർക്കോട്ടിക് സ്‌ക്വാഡും ആന്റി ഗുണ്ടാ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സുള്ള്യ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ഇന്നലെ പുലർച്ചെ ഒന്നരയോടെ ആദൂർ സി.എ നഗറിൽ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഡിക്കിയിലും സീറ്രുകൾക്കടിയിലുമായി 60 പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം തലപ്പാടിയിൽ കാസർകോട് എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 114 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANCHAV ARAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL