
ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്ത് വെൽഫെയർ സൊസൈറ്റി വാർഷികാഘോഷം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് സി.ഐ അഭിലാഷ്.പി ലഹരി വിരുദ്ധ സന്ദേശം നൽകി.വിവിധ പരീക്ഷകളിൽ ഉന്നത വിജയ നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. മുൻ പ്രസിഡന്റുമാരായ കെ.രഘുനാഥൻ, ഇ.സുരേന്ദ്രൻ, കൺവീനർ ജി.രവീന്ദ്രൻ എന്നിവർക്ക് വിശിഷ്ട സംഘടനാ പ്രവർത്തനത്തിനുളള അംഗീകാരം നൽകി. മുൻ സെക്രട്ടറി എസ്.വി അനിലാൽ അദ്ധ്യക്ഷത വഹിച്ചു.പെരുങ്ങുഴി എസ്.സി.ബി പ്രസിഡന്റ് ആർ.അജിത്ത്,മാദ്ധ്യമ പ്രവർത്തകരായ ശ്രീകുമാർ പെരുങ്ങുഴി,ജിജു പെരുങ്ങുഴി എന്നിവർ സംസാരിച്ചു.ജോയിന്റ് കൺവീനർ എം.കെ.ഷാജഹാൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |