
കൊച്ചി: മഹാരാജാസ് കോളേജിലെ അദ്ധ്യാപകരും എ.കെ.ജി.സി.ടി നേതാക്കളുമായ ഡോ. എം.എസ്. മുരളി, ഡോ. ഷജില ബീവി, വൈസ് പ്രിൻസിപ്പൽ ഡോ. ജി.എൻ. പ്രകാശ് എന്നിവർക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ രാഷ്ട്രീയ പകപോക്കലാണെന്ന് എ.കെ.ജി.സി.ടി ജില്ലാ കമ്മിറ്റി. എറണാകുളത്തെ ഒരു എം.എൽ.എയുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും കമ്മിറ്റി വാർത്തക്കുറിപ്പിൽ ആരോപിച്ചു. പി.ടി.എ സെക്രട്ടറിയായ ഡോ. എം.എസ്. മുരളിക്കെതിരെ ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. എ. അജീഷ്, സെക്രട്ടറി ഡോ. ജൂലിയ ഡേവിഡ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |