SignIn
Kerala Kaumudi Online
Monday, 05 October 2026 2.00 AM IST

'ഹർഷം2026' സ്‌പെഷ്യൽ സകൂൾ കലാമേള നടത്തി

harsham
ഹർഷം- 2026 ൽ പങ്കെടുത്ത കുട്ടികൾ റോയ് കെ. പൗലോസ് എ.എൽ.എ, എ.ഡി.എം മിനി കെ. ജോൺ എന്നിവർക്കൊപ്പം

ഇടുക്കി: ഗവ. എൻജിനീയറിംഗ് കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബ്ബായ ഒയാസിസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറു സ്‌പെഷ്യൽ സകൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ കലാമേള 'ഹർഷം2026' റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യൽ സ്‌കൂളുകളിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് സ്‌നേഹവും കരുതലോടെയുള്ള സൗഹൃദനിമിഷങ്ങളും സമ്മാനിക്കുന്നതിനുമായാണ് ഈ സംഗമം നടത്തിവരുന്നത്. വികസന കാര്യങ്ങളിൽ മറ്റുവിദ്യാലയങ്ങൽക്ക് നൽകുന്നതിനേക്കാൾ പരിഗണന സ്‌പെഷ്യൽ സ്‌കൂളുകൾക്ക് നൽകുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു. എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. സുധിൻ എസ്.അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മിനി കെജോൺ നിർവ്വഹിച്ചു.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം സി.ജി. കലേഷ്, ഒയാസിസ് സ്റ്റാഫ് അഡൈ്വസർ പ്രഫ. പ്രിൻസ് വി. ജോസ്, ഡോ.എ.കെ മുബാറക്ക് , എസ്. റൈസു ഡീൻ, സഫാ മീര, സിദ്ധാർത്ത് ബാബു,എബിൻ മാത്യുസ്‌ജോൺ എന്നിവർ സംസാരിച്ചു. സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL