SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.06 PM IST

സേവാദൾ ഏകദിന പരിശീലന ക്യാമ്പ്

photo

പഴയങ്ങാടി: സേവാദൾ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ ഏകദിന പരിശീലന ക്യാമ്പ് മാടായിപ്പാറയിലെ എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മുൻ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശ് കരുവാച്ചേരി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എം.പി ഉണ്ണികൃഷ്ണൻ, കെ.വി രാമചന്ദ്രൻ, കെ. ബ്രിജേഷ് കുമാർ, പി.പി കരുണാകരൻ, വി. മോഹനൻ, പ്രേമവല്ലി, സുധീർ വെങ്ങര, എൻ.വി മധുസൂദനൻ, കെ.എം ഗിരീഷ്, ശശി നരിക്കോട് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വി. പ്രകാശൻ, അജിത്ത് മാട്ടൂൽ, രാജീവൻ കപ്പച്ചേരി, ജയരാജൻ, മടപ്പള്ളി പ്രദീപൻ, ശ്രീജിത്ത് പൊങ്ങാടൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL