മല്ലപ്പള്ളി :കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി മുതൽ നെടുങ്ങാടപ്പള്ളി വരെയുള്ള ഭാഗത്ത് അപകടങ്ങൾ തുടർക്കഥയായിട്ടും നടപടിയെടുക്കാതെ അധികൃതർ.അപകടങ്ങളിൽ ജീവൻ പൊലിയുന്നത് യാത്രക്കാരെ ഭീതിയിലാക്കുന്നു.മല്ലപ്പള്ളി വൈ.എം.സി.എപ്പടിക്ക് സമീപമാണ് അപകടങ്ങളുടെ തുടർക്കഥയാകുന്നത്.ഇതിനകം ഒട്ടേറെ അപകടങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതായി നാട്ടുകാർ പറയുന്നു. ഒരു മാസത്തിനിടയിൽ സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചതും,നിയന്ത്രണം വിട്ട വാഹനം മറിഞ്ഞതും ഒടുവിലത്തെ സംഭവങ്ങളാണ്.വേഗത്തിലെത്തുന്ന വാഹനങ്ങൾ റോഡിലെ ചെറിയ വളവുകളും നിയന്ത്രണം വിടുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. മങ്കുഴി, ഖാദിപ്പടി, താലൂക്ക് ആശുപത്രിപ്പടി, ബൈപ്പാസ്പ്പടി,സിയോൺ പുരം,മിനി സിവിൽ സ്റ്റേഷൻ പടി എന്നിവിടങ്ങളിലെ വളവുകളിലും അപകടങ്ങൾ നടക്കുന്നുണ്ട്.അപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും,സ്പീഡ് ബ്രേക്കർ സംവിധാനം ഏർപ്പെടുത്തുന്നതിനും എത്രയും വേഗം നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
...................................
1. വീതി കുറഞ്ഞ റോഡിന്റെ വശങ്ങളിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നത് മറ്റ് വാഹനങ്ങളുടെ കാഴ്ച മറക്കുന്നതിനും നിയന്ത്രണം നഷ്ടപ്പെടാനും കാരണമാകുന്നു.
2. കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാനുള്ള സൗകര്യം കുറവായതിനാൽ അവർ പ്രധാന റോഡുകളിലൂടെ നടക്കേണ്ടി വരുന്നു.ഇത് വയോധികർ ഉൾപ്പെടെയുള്ള യാത്രക്കാരെ അപകടത്തിൽപ്പെടാൻ കാരണമാക്കുന്നു
3. ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളും കെഎസ്ആർടിസിയും മറ്റ് വാഹനങ്ങളുടെയും മത്സരയോട്ടവും,അമിത വേഗതയും അപകടങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നു.
..........................
റോഡിൽ രൂപപ്പെട്ട കുഴികൾ യഥാസമയം അടയ്ക്കുന്നതിനും അപകടങ്ങൾ കണ്ടെത്തി കൃത്യമായി മുന്നറിയിപ്പ് ബോർഡുകളും,ലൈറ്റുകളും സ്ഥാപിക്കുന്നതിന് അധികൃതർ ഇടപെടൽ നടത്തണം.
സുനിൽകുമാർ
(ഇരുചക്ര വാഹനയാത്രികൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |