
തലക്കോട്: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ അദ്ധ്യാപകരെ ആദരിച്ചു. മലേകുരിശ് ബി.എഡ്. കോളജ് പ്രിൻസിപ്പൽ അഡ്വ. ഡോ. ഡിക്സൺ പി. തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അലക്സ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷീജ വർഗീസ്, എം.പി.ടി.എ. പ്രസിഡന്റ് എൽബി ജോബി, പ്രിൻസിപ്പൽ ഷിജി വർഗീസ്, പ്രധാനാദ്ധ്യാപിക ബിന്ദു കെ. ജേക്കബ്, പി.ടി.എ. വൈസ് പ്രസിഡന്റ് ജോയി വർഗീസ് എന്നിവർ സംസാരിച്ചു. സംഗീതാദ്ധ്യാപകൻ സാബു, ഡോ. ഡിക്സൺ പി. തോമസ് എന്നിവരെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |