തൃക്കരിപ്പൂർ: ഈ വർഷത്തെ അദ്ധ്യാപക അവാർഡ് ജേതാക്കളായ എ.വി. സന്തോഷ്‌കുമാർ, പി. കൃഷ്ണകുമാർ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ തസ്തികയിൽ പി.എസ്.സി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എ.കെ. രമ്യ, ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയിൽ റണ്ണേഴ്സായ ഉദിനൂർ ജി.എച്ച്.എസ്. എസ്.ടീമിലെ ക്ലബ് കളിക്കാരായ അമൽ രാജ്, പി. മാധവ്, മുഹമ്മദ് ഹുസൈൻ, എസ്. എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾ എന്നിവരെ സെൻട്രൽ യൂനിറ്റി ഉദിനൂർ ഉപഹാരം നൽകി അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് രാജൻ കിഴക്കൂൽ ആദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി കെ.വി. ജതീന്ദ്രൻ, ക്ലബ് വൈസ് പ്രസിഡന്റ് കെ.വി. ഗോപാലൻ, ക്ലബ് വനിതാവേദി സെക്രട്ടറി ടി.കെ.വി. ഷീബ, എ.വി. സന്തോഷ് കുമാർ, പി. കൃഷ്ണകുമാർ, കെ.വി. വിനോദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |