കൽപ്പറ്റ: ഏഴാമത് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം സംസ്ഥാനതല പരിപാടി ഒക്ടോബർ ഒന്നിന് കൽപ്പറ്റയിൽ നടക്കും. കോഫിബോർഡ്, സംസ്ഥാന കൃഷി വകുപ്പ് , വ്യവസായ വകുപ്പ് , വയനാട്‌കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള എഫ്.പി.ഒ എഫ്.പി.സി കൺസോർഷ്യം , സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഇത്തവണത്തെ ദിനാഘോഷ പരിപാടികൾ നടക്കുന്നത്. ഒക്ടോബർ ഒന്നിന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് മുന്നോടിയായി മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ സുൽത്താൻ ബത്തേരി റീജൻസി ഓഡിറ്റോറിയത്തിലും പ്രാദേശിക സെമിനാറുകൾ നടത്തി. മാനന്തവാടിയിൽ ഉഷ വിജയൻ എം.എൽ.എയും ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ ഒന്നിന്
രാവിലെ 9 മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കാപ്പി കർഷകരുടെ രജിസ്‌ട്രേഷനോടുകൂടി പരിപാടികൾ ആരംഭിക്കും. 9. 30ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് കാപ്പി റാലി ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന റാലിയിൽ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളും കർഷക പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും. പത്തുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ എ.പി. അനിൽകുമാർ, പി.കെ കുഞ്ഞാലിക്കുട്ടി, ടി.സിദ്ദീഖ് എന്നിവർ പങ്കെടുക്കും. എം.പിമാർ എം.എൽ.എമാർ മറ്റു ജനപ്രതിനിധികൾ എന്നിവരും കാർഷികമേഖലയിലെ വിദഗ്ധരും കർഷക പ്രതിനിധികളും സംബന്ധിക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാറുകൾ. പ്രദർശന വിപണനമേള ,കോഫി പാർട്ടി, മികവുതെളിയിച്ച കർഷക പ്രതിനിധികളെയും സംരംഭകരെയും ആദരിക്കൽ തുടങ്ങിയവ നടക്കും. അടുത്ത 10 വർഷത്തേക്ക് വയനാട് ജില്ലയിൽ കാപ്പി കൃഷിയുടെ വ്യാപനവും ഉൽപാദന വർദ്ധനവും ലക്ഷ്യമിട്ട് 2500കോടി രൂപയുടെ പദ്ധതി നിർദ്ദേശമാണ്‌കോഫിബോർഡ് വിവിധ ഏജൻസികൾക്ക് മുമ്പിൽ സമർപ്പിച്ചിട്ടുള്ളത്. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖിന്റെ നേതൃത്വത്തിൽ വിവിധയോഗങ്ങൾ നടത്തി വിപുലമായ പദ്ധതികൾ ആവശ്യകരിച്ചു വരുന്നുണ്ടെന്ന് കോഫിബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്തമണി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ ലാൽസുന എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |