SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.44 AM IST

അമ്പലക്കണ്ടി- ആറളം ഫാം പാലം നിർമ്മാണത്തിൽ അനിശ്ചിതത്വം

ph-1
തകർന്ന നിലയിലുള്ള അമ്പലക്കണ്ടി-ആറളം ഫാം പാലം

കണ്ണൂർ: ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിൽ നിന്ന് ആറളം ഫാമിലേക്കുള്ള പാലം നിർമ്മാണം എട്ടുവർഷമായി അനിശ്ചിതത്വത്തിൽ. 2018ൽ നിർമ്മാണം ആരംഭിച്ച പാലത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് തൂണുകൾ മാത്രമാണ്. മലവെള്ളപ്പാച്ചിലിൽ തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ നിർമ്മാണം നിലയ്ക്കുകയായിരുന്നു.

45 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. തൂണുകളുടെ നിർമ്മാണം പൂർത്തിയായതിന് പിന്നാലെയുണ്ടായ പ്രളയത്തിൽ തൂണുകൾക്ക് ബലക്ഷയമുണ്ടായി. ഇതോടെ തുടർ നിർമ്മാണവും നിലച്ചു.

നേരത്തെ ചെരിഞ്ഞ തൂണുകൾക്ക് മുകളിൽ മരത്തടികൾ ഉപയോഗിച്ച് ഒരുക്കിയ താത്ക്കാലിക നടപ്പാലമായിരുന്നു നാട്ടുകാരുടെ ആശ്രയം. ജീവൻ പണയം വച്ചാണ് പലരും ഇതുവഴി ആറളം ഫാമിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അതും തകർന്നു.
2018ന് മുമ്പ് ഇവിടെയുണ്ടായിരുന്ന തൂക്കുപാലം പൊളിച്ചാണ് കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണമാരംഭിച്ചത്. പാലത്തിന്റെ പുനർനിർമ്മാണം അനിശ്ചിതത്വത്തിലാകുന്നതിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

പാലം വന്നാൽ യാത്ര എളുപ്പമാകും
പാലം പൂർത്തിയായാൽ ആറളം, ചെടിക്കുളം, അമ്പലക്കണ്ടി, വീർപ്പാട് മേഖലകളിൽ നിന്നുള്ളവർക്ക് പേരാവൂർ, കൊട്ടിയൂർ, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച നിലവിലെ തൂണുകൾക്ക് മുകളിൽ പാലം നിർമ്മിക്കാൻ കഴിയില്ലെന്നും ഉയരം കൂടിയ പുതിയ പാലമാണ് ഏക പരിഹാരമെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ നിലപാട്. എന്നാൽ പുതിയ പാലത്തിന് കോടികൾ ചെലവഴിക്കേണ്ടിവരുമെന്നും ആവശ്യമായ ഫണ്ട് നിലവിൽ ലഭ്യമല്ലെന്നുമാണ് അധികൃതരുടെ മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL