SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

കുടുംബ സംഗമവും ആദരവും

kudumba
കേരള പ്രവാസി സംഘം പുല്ലൂർ പെരിയ പഞ്ചായത്ത് കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത ഉദ്ഘാടനം ചെയ്യുന്നു

പുല്ലൂർ: കേരള പ്രവാസി സംഘം പുല്ലൂർ പെരിയ പഞ്ചായത്ത് കുടുംബ സംഗമവും പഴയകാല പ്രവാസികളെ ആദരിക്കലും സംഘടിപ്പിച്ചു. പുല്ലൂർ എ.കെ.ജി സ്മാരക ഗ്രന്ഥാലയ ഗ്രൗണ്ടിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത ഉദ്ഘാടനം ചെയ്തു. എം.വി. നാരായണൻ അദ്ധ്യക്ഷനായി. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ഷാജി എടമുണ്ട, സുരേന്ദ്രൻ കൂലോത്ത് വളപ്പ്, പി. മഞ്ജുനാഥ്, വി.വി രാഘവൻ, മാടിക്കൽ നാരായണൻ, എ. കൃഷ്ണൻ, വി.കെ നളിനി, കെ. ബിന്ദു എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.വി ദാമോദരൻ സ്വാഗതവും പ്രവാസി സംഘം പുല്ലൂർ വില്ലേജ് സെക്രട്ടറി ഇ.വി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് പഴയകാല പ്രവാസികളെ ആദരിച്ച് ഉപഹാരങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, KUDUMBA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL