SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

കെ.എസ്.ഇ.ബി വർക്കേർസ് യൂണിയൻ ജനറൽ ബോഡി

kseb
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷൻ ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പൊതു മേഖലകളെ സംരക്ഷിക്കുന്നതിൽ മുഴുവൻ വൈദ്യുതി തൊഴിലാളികളും അണിനിരക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷൻ ജനറൽ ബോഡി യോഗം ആഹ്വാനം ചെയ്തു. വൈദ്യുതി മേഖല പൊതുമേഖലയിൽ നിലനിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി.കെ പ്രമോദ്. വി. ജനാർദ്ദനൻ, സംസ്ഥാന കമ്മറ്റി അംഗം കെ. പ്രഭാകരൻ, എ. ഗിരിശൻ, ഗോപാലകൃഷ്ണപിള്ള, സന്തോഷ്. ബി. നായർ, കെ. ഗിരിജ എന്നിവർ സംസാരിച്ചു. കെ. ശശിധരൻ സ്വാഗതം പറഞ്ഞു. സെക്രട്ടറിയായി എ. ഗിരീശനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന കെ. ശശിധരന് യാത്രയയപ്പും സർവ്വീസിൽ നിന്നും വിരമിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി. ജനാർദ്ദനന് ഉപഹാരവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL