SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.50 PM IST

കോട്ടപ്പാറ ജി.എൽ.പി സ്കൂൾ വാർഷികം

school
കോട്ടപ്പാറ ജി.എൽ.പി സ്കൂൾ വാർഷികം ഡോ. രാമചന്ദ്രൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കോട്ടപ്പാറ ഗവൺമെന്റ് എൽ.പി സ്കൂൾ 53-ാം വാർഷികാഘോഷം കേരള ക്ഷേത്രകല അക്കാഡമി ചെയർമാൻ ഡോ. രാമചന്ദ്രൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി സുകുമാരൻ അദ്ധ്യക്ഷനായി. കെ.എസ്. സ്വർണ മുഖ്യ അതിഥിയായി. റോട്ടറി കാഞ്ഞങ്ങാട് നേഷൻ ബിൽഡർ അവാർഡ് നേടിയ സീനിയർ അസിസ്റ്റന്റ് ബി. നിഷാന്ത് മാസ്റ്ററെ ആദരിച്ചു. വികസന സമിതി ചെയർമാൻ എ. വേലായുധൻ, മദർ പി.ടി.എ പ്രസിഡന്റ് ധനശ്രീ മനോജ്, എം.സി സുനിൽ മുല്ലശ്ശേരി, പി.ടി.എ വൈസ് പ്രസിഡന്റ് എം. രതീഷ് എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം സുനിൽകുമാർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബി. നിഷാന്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അമ്മമാരുടെ കൈകൊട്ടിക്കളിയും കാഞ്ഞങ്ങാട് ജനിയുടെ 'ചൂട്' നാടകവും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL