SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.14 AM IST

ദേശീയപാത 6 വരിയാണ്, നീലേശ്വരം പാലത്തിന് 3 വരി മാത്രം!

palam
നീലേശ്വരത്ത് നിർമ്മിച്ച മൂന്നുവരി പാലം. അപകടാവസ്ഥയിലായി പഴയപാലവും കാണാം.

നീ​ലേ​ശ്വ​രം​: ആറുവരി ദേ​ശീ​യ​പാ​താ വി​ക​സ​നം പൂർത്തിയാകുമ്പോൾ വാഹനങ്ങൾക്ക് നീലേശ്വരം പുഴയ്ക്ക് നിർമിച്ചത് മൂന്നുവരി പാലം മാത്രം. ഏതുനിമിഷവും തകർന്നു വീഴാൻ പാകത്തിലുള്ള പഴയപാലം ഉപയോഗിക്കാമെന്ന ദേശീയപാത അതോറിറ്റിയുടെ വിചിത്ര വാദമാണ് ഇതിനുപിന്നിൽ. ഇതിലൂടെ ഒരേസമയം രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാനുമാകില്ല.

1957ൽ നിർമിച്ച നീ​ലേ​ശ്വ​രം പു​ഴ​യിലെ പ​ഴ​യ​പാ​ലം പൊ​ളി​ച്ച് പ​ണി​യണമെന്ന ആവശ്യം ശക്തമാണ്. ദേശീയപാതയിലെ മറ്റ് എല്ലാ പുഴക്കും തോടിനും 6 വരിപ്പാതയിൽ തന്നെയാണ് പാലവും പണിയുന്നത്. ദേശീയ പാത അധികൃതരും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണ് നീലേശ്വരത്തെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

2023 സെപ്തംബർ 18ന് പൊതുമരാമത്ത് വകുപ്പും ഉൾനാടൻ ജലഗതാഗത വകുപ്പും യോഗം ചേർന്ന് പാലം പൊളിച്ച് പുതിയത്‌ നിർമിക്കാൻ തീരുമാനമെടുത്തതായിരുന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി കെ.എസ് ബി​ജു ഇതുസംബന്ധിച്ച് ഉത്ത​ര​വ് ഇറക്കിയതുമാണ്. ദേശീയപാത വിഭാഗത്തിന്റെ മാ​ർ​ഗ​രേ​ഖ അ​ടി​സ്ഥാ​ന​മാ​ക്കി പാലം പ​ണി​യു​ന്ന​തി​ന്റെ ചെ​ല​വ് ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​ വ​കു​പ്പ് വ​ഹി​ക്കാ​നും പ്ലാ​നും എ​സ്റ്റി​മേ​റ്റും ദേശീ​യ​പാ​ത വിഭാഗം ത​യാ​റാ​ക്കാ​നു​മാ​ണ് യോ​ഗം ​തീ​രു​മാനിച്ചിരുന്നത്. ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ഡി​വി​ഷ​ൻ ഓ​ഫീസ​ർ​മാ​ർ, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി റീ​ജണ​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലായിരുന്നു തീ​രു​മാ​നം. എന്നാൽ പഴയ പാലം പൊളിച്ച് പുതിയത് പണിയില്ല എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.

പഴയപാലം അപകടാവസ്ഥയിൽ

പഴയപാലത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിലാണ്. പാലത്തിന് മുകളിലൂടെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുലുക്കമുണ്ടെന്ന്‌ യാത്രക്കാരും പറയുന്നു. അടിഭാഗത്ത് പലയിടത്തും കോൺക്രീറ്റ് അടർന്ന് വീണിട്ടുണ്ട്. കൂടുതൽ ഭാര വാഹനങ്ങൾ ഇതുവഴി വരാൻ തുടങ്ങിയാൽ പാലം തകരാനും സാധ്യതയുണ്ട്‌. ​ ​

പൊളിച്ചു മാറ്റണം: ജനകീയ സമിതി

അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയ പഴയപാലം പൊളിച്ചു മാറ്റണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല. ദേശീയപാതയിൽ മൂന്ന് വരിയിലൂടെ വരുന്ന വാഹനങ്ങൾ പകുതിമാത്രം വീതിയുള്ള ഈ പാലത്തിലൂടെ എങ്ങനെ കടന്നുപോകും. ഇത് വൻ ഗതാഗത കുരുക്കിന് കാരണമാകും.

നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ മുതൽ കുരുവാച്ചേരി വരെ അശാസ്ത്രീയമായ നിർമാണ നടപടികളാണ് ദേശീയപാതാ അധികൃതർ കൈക്കൊണ്ടത്. പഴയപാലം പൊളിച്ചുമാറ്റി എലിവേറ്റഡ് ബ്രിഡ്ജ് പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ജനകീയ സമിതി കഴിഞ്ഞ ഒരു മാസമായി സമരരംഗത്താണ്. നഗരസഭയും എലിവേറ്റഡ് പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, NH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL