SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

എ.കെ.എം അഷ്‌റഫ്

akm
എ.കെ.എം അഷ്‌റഫ്

അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്തെ സിറ്റിംഗ് എം.എൽ.എയായ എ.കെ.എം അഷ്റഫ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം തുടങ്ങിയതാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഗോവിന്ദപൈ കോളേജ് യൂണിയന്റെ ചെയർമാനായ ആദ്യ എം.എസ്.എഫ് വിദ്യാർത്ഥി. കന്നഡ സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം മലയാളം, കന്നഡ, തുളു, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ള മികച്ച പ്രഭാഷകനാണ്. 2010ൽ കാസർകോട് ജില്ലാ പഞ്ചായത്ത് അംഗമായും, 2015ൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. ഷിരൂരിൽ അർജുൻ മണ്ണിനടിയിൽപ്പെട്ടപ്പോൾ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കുമ്പള ടോൾ ബൂത്തിനെതിരെ നയിച്ച സമരം ശ്രദ്ധേയമായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL