SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.57 AM IST

അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് ഇടപെടില്ല കെ.പി.സി.സി പുനഃസംഘടന ചർച്ച അടുത്തയാഴ്ച

udf

തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യ പ്രതികരണം നടത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ,ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് നേരിട്ട് പരാതി നൽകിയെങ്കിലും ദേശീയ നേതൃത്വം ഗൗരവതരമായ ഇടപെടൽ നടത്തില്ലെന്ന് സൂചന. യു.ഡി.എഫ് കൺവീനറുടെ പരിഭവം പരിഹരിക്കാൻ കെ.പി.സി.സി നേതൃത്വത്തെ ചുമതലപ്പെടുത്താനാണ് സാദ്ധ്യത. കെ.പി.സി.സി പുനഃസംഘടന ചർച്ച അടുത്താഴ്ചയോടെ തുടങ്ങിയേക്കും.

ഇലക്ഷൻ കമ്മിഷനെതിരെ സുപ്രധാന സമരമുഖത്ത് നിൽക്കുമ്പോൾ ഈ വിവാദം പാടില്ലായിരുന്നുവെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. മുഖ്യമന്ത്രി വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ തുടങ്ങിയവരെല്ലാം ഡൽഹിയിലുണ്ടെങ്കിലും യു.ഡി.എഫ് കൺവീനറുടെ പരാതിയോ , കെ.പി.സി.സി പുനഃസംഘടനയോ തത്കാലം ചർച്ചയാവില്ല. യു.ഡി.എഫ് കൺവീനർ ഉന്നയിച്ച വിഷയത്തിൽ പ്രസക്തിയുണ്ടെങ്കിലും അത് അവതരിപ്പിച്ച രീതി തെറ്റായിപ്പോയെന്ന വികാരമാണ് പൊതുവിൽ നേതാക്കൾക്കുള്ളത്. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പ്രതിനിധിയായ എം.കെ.മുനീറിന് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷ പദവി നൽകാൻ തീരുമാനിച്ച മന്ത്രിസഭാ യോഗത്തിന് തൊട്ടു പിന്നാലെ കെ.പി.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് അതൃപ്തി പ്രകടിപ്പിച്ചതിലാണ് പൊതുവെ നീരസം. ഉടൻ യു.ഡി.എഫ് യോഗം വിളിച്ച് ചർച്ച നടത്തുമെന്നു കെ.പി.സി.സി പ്രസിഡന്റ് മാദ്ധ്യമങ്ങളോട് പറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളിൽ അത് നടക്കില്ലെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA