SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

കെ.എസ്.ഇ.ബി പെൻഷനേഴ്സ്

kseb
കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് മഹമ്മദലി റാവുത്തർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മണിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് ഏറ്റെടുത്ത സർക്കാർ ഉത്തരവ്, മരവിപ്പിച്ച ഇടതുപക്ഷ സർക്കാരിന്റെ നടപടിയിൽ കെ.എസ്.ഇ.ബി പെൻഷനേർസ് കൂട്ടായ്മ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് കൂട്ടായ്മയുടെ, ജില്ലാ അഞ്ചാം വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് മഹമ്മദലി റാവുത്തർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജൻ മുടിക്കാനം അദ്ധ്യക്ഷനായി, മുൻ സംസ്ഥാന പ്രസിഡന്റ് ജെയിംസ് എം. ഡേവിഡ് മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് കളരിമുറിയിൽ, സംസ്ഥാന സെക്രട്ടറി സി.കെ മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി സുരേശൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രാജൻ മുടിക്കാനത്ത് (പ്രസിഡന്റ്), കെ. സുനിൽ കുമാർ (സെക്രട്ടറി), യു. ആനന്ദ് (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL