SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ് വിതരണം

bag
സൗജന്യ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി നിർവഹിക്കുന്നു

കാഞ്ഞങ്ങാട്: ഒരു പ്രദേശത്തെ നാട്ടുകാരും സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവർത്തകരും സ്കൂൾ പി.ടി.എയും ഒന്നിച്ച് കൈകോർത്തപ്പോൾ സഫലമായത് ഒരു സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി സ്കൂൾ ബാഗ്. വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മുഴുവൻ കുട്ടികൾക്കും ബാഗ് നൽകിയത്. സൗജന്യ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.വി. സുകുമാരൻ, കെ.വി സുനിൽകുമാർ, പി. പ്രകാശൻ, സീനിയർ അസിസ്റ്റന്റ് കെ. ഉമാദേവി എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. ശോഭന നന്ദിയും പറഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, BAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL