കാസർകോട്: കെ.എസ്.എസ്.പി.എ കാസർകോട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി. ശില്പശാല സംസ്ഥാന സെക്രട്ടറി പി.സി സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം. കേശവൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് എം.കെ ദിവാകരൻ, സെക്രട്ടറി കെ.പി ബാലകൃഷ്ണൻ, ട്രഷറർ ചന്ദ്രൻ നാലപ്പാടം, വൈസ് പ്രസിഡന്റ് കുത്തിക്കണ്ണൻ കരിച്ചേരി, ജോയിന്റ് സെക്രട്ടറിമാരായ പി. ശശിധരൻ, എം.കെ.സി നായർ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് വി.വി ജയലക്ഷ്മി, സംസ്ഥാന കൗൺസിലർമാരായ പുരുഷോത്തമൻ കാടകം, കെ. അനിൽകുമാർ, മുൻ കൗൺസിലർമാരായ കെ.പി ബലരാമൻ നായർ, പി. നാരായണൻ, മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ യൂസഫ് പ്രസംഗിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സിതാരാമമല്ല സ്വാഗതവും ട്രഷറർ ടി.കെ ശ്രീധരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |