SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

രക്തദാതാക്കളെ ആദരിച്ചു

blood
ലോക രക്തദാതാ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ലോക രക്തദാതാ ദിനാചരണവുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്ഘാടനവും സന്നദ്ധ രക്തദാതാക്കൾക്ക് ആദരവും സംഘടിപ്പിച്ചു. ജില്ലാശുപത്രി ടെലിമെഡിസിൻ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിർവഹിച്ചു. നഗരസഭ ചെയർമാൻ വി.വി രമേശൻ അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ആരതി രഞ്ജിത് സന്ദേശം നൽകി. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മഹമൂദ് മുറിയനാവി, കൗൺസിലർ എം.എ രേഷ്മ, ഡോ. കൃഷ്ണൻ, ഡോ. ബി. ഷഹർബാന, സി. ലളിതാംബിക, പി. ഹസീബ് എന്നിവർ സംസാരിച്ചു. ഡോ. എം.പി ജീജ സ്വാഗതവും അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു. 36 തവണ രക്തദാനം നടത്തിയ ആനന്ദാശ്രമം ഒണ്ടങ്കുളത്തെ വി വിഷ്ണു പ്രസാദ്, കൊടക്കാട് വെള്ളച്ചാൽ എ ജയശ്രീ തുടങ്ങി 16 പേരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL