കാഞ്ഞങ്ങാട്:∙ ദുരന്തങ്ങളെ കരുതലോടെ നേരിടാൻ പുല്ലൂർ –പെരിയ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ആരോഗ്യവിഭാഗം, ഫയർ ആൻഡ് റെസ്‌ക്യൂ സംയുക്ത ആഭിമുഖ്യത്തിലിരുന്നു പരിശീലനം. ഓരോ വാർഡിലെയും റെസ്‌പോൺസ് ടീം അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി ദീപ അദ്ധ്യക്ഷയായി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ഓഫീസർ എം. വിനോദ്, മെഡിക്കൽ ഓഫീസർ ഡോ. ഡി.ജി രമേശ്, ആപത് മിത്ര ട്രെയിനർ രതീഷ് കല്യോട്ട്, കാഞ്ഞങ്ങാട് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ശ്രീദേവ്, പ്രശാന്ത് എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് സെക്രട്ടറി അർജുൻ ബാലൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. സുദേവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |