SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

ലഹരിക്കെതിരെ ഫുട്ബാൾ ലഹരി

lahari
ലഹരിക്കെതിരെ ഫുട്‌ബാൾ ലഹരി നഗരസഭ ചെയർമാൻ വി.വി രമേശൻ ഉൽഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ഫുട്ബാളിൽ ലഹരിയുമായി ഹോസ്ദുർഗ് ജനമൈത്രി പൊലീസും കാഞ്ഞങ്ങാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശാർങ്ധരന്റെ ഇരുപതിനായിരത്തിലധികം ഫോട്ടോയും പ്രദർശിപ്പിച്ചു. ബോധവത്കരണവും പ്രദർശനവും നഗരസഭാചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ഇൻസ്‌പെക്ടർ കെ. ദിനേശൻ അദ്ധ്യക്ഷനായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.പി ജാഫർ, മഹമൂദ് മുറിയനാവി, ഫൗസിയ ഷെരീഫ്, കൗൺസിലർമാരായ എൻ. രേഷ്മ, സെവൻ സ്റ്റാർ അബ്ദുൾ റഹ്മാൻ, രാജൻ അത്തിക്കോത്ത്, എ.എം ഫസൽ റഹ്മാൻ, സബ്ഇൻസ്പെക്ടർമാരായ ടി. നീതു, ടി.എം അഞ്ജലി, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ പി. സമീർ സിദ്ദിഖ് എന്നിവർ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി സ്വാഗതവും എൻ.എസ്.എസ് കോഡിനേറ്റർ ആർ മഞ്ജു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL