കാസർകോട്: ഓട്ടോ ചാർജ് വർദ്ധിപ്പിക്കുക, പെട്രോൾ ഉത്പന്നങ്ങൾ സബ്സിഡി നിരക്കിൽ ഓട്ടോ തൊഴിലാളികൾക്ക് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി.എം.എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണാ സമരത്തിൽ ജില്ലാ പ്രസിഡന്റ് ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഭരതൻ കല്യാൺ റോഡ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി ഭാസ്കരൻ പൊയിനാച്ചി, മേഖല സെക്രട്ടറി ബാബുമോൻ ചെങ്കള, ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ലാ ഉപാദ്ധ്യക്ഷന്മാരായ എ. കേശവ, എസ്.കെ ഉമേഷ്, ദിവാകർ റൈ കുമ്പള, കമലാക്ഷ ഉപ്പള, ശ്രീധര ഹൊസങ്കടി സംസാരിച്ചു. ജില്ലാ ട്രഷറർ വിശ്വനാഥ ഷെട്ടി സ്വാഗതവും ഉപാദ്ധ്യക്ഷൻ കുഞ്ഞിക്കണ്ണൻ അരയലിങ്കൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |