നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ തണലിന്റെ ഒമ്പതാമത് തണൽ - കെ.എം.ജോസ് എൻഡോവ്മെന്റ് നീലേശ്വരം ഗവൺമെന്റ് എൽ.പി. സ്കൂളിന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി കൈമാറി. പി.യു ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. രാധാകൃഷ്ണൻ നായർ കെ.എം.ജോസ് അനുസ്മരണവും എൻഡോവ്മെന്റ് ജേതാക്കളെ പരിചയപ്പെടുത്തലും നിർവഹിച്ചു. എഴുത്തുകാരൻ പി. പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആൻസി ജോസ്, എം.വി ദീപു, പി.കെ ബിജു, കെ. സതീശൻ, പി. വിനോദ് കുമാർ, വി. രാജം, എം. സുരേന്ദ്രൻ, കെ.പി. ജയരാജൻ നായർ എന്നിവർ സംസാരിച്ചു. സി.എം രവീന്ദ്രൻ സ്വാഗതവും വി.വി പുരുഷോത്തമൻ നന്ദിയും പറഞ്ഞു. ജി.എൽ.പി സ്കൂളിലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത കുട്ടികളെയും മുഴുവൻ സി.എം-കിഡ്സ് വിജയികളെയും അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |