SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.10 AM IST

പരിസ്ഥിതി സമിതി ജില്ലാ കൺവൻഷൻ

conven
ജില്ലാ പരിസ്ഥിതി സമിതി പ്രവർത്തക കൺവെൻഷൻ ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പാരിസ്ഥിതിക വിഷയങ്ങളിൽ മലയാളിയുടെ മനോഭാവം അടിമുടി തിരുത്തണമെന്ന് എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് അഭിപ്രായപ്പെട്ടു. വികസനത്തിന്റെ പേരിൽ നടത്തി വരുന്ന പാരിസ്ഥിതിക വിനാശത്തെ തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഇടപെടാൻ പൊതുസമൂഹം തയ്യാറാവണം. ജില്ലാ പരിസ്ഥിതി സമിതി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ് അഡ്വ. ടി.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം. ഗോപാലൻ, പ്രൊഫ. ടി.എം സുരേന്ദ്രനാഥ്, യു. തമ്പാൻ നായർ, സജിത ശ്രീകുമാർ വി.കെ വിനയൻ, സതി എരമം, പി. കൃഷ്ണൻ, പവിത്രൻ തോയമ്മൽ, രമേശൻ മലയാറ്റുകര, ജാഫർ മൂവാരിക്കുണ്ട്, പി. സുശാന്ത്, കൃഷ്ണൻ മേലത്ത്, മാത്യു കുരുവിള, ടി. ശോഭന എന്നിവർ സംസാരിച്ചു. പി.വി സുധീർകുമാർ സ്വാഗതവും കെ.വി ജിജു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SAMITHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL