കാഞ്ഞങ്ങാട്: സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ തീരദേശ യൂണിറ്റ് സമ്മേളനം സി.പി.എം തീരദേശ ലോക്കൽ സെക്രട്ടറി എൻ.വി ബാലൻ ഉദ്ഘാടനം ചെയ്തു. എസ്.സി.എഫ്.ഡബ്ല്യു.എ കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പി.കെ പ്രകാശൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് പി. നാരായണൻ, ജില്ലാ കമ്മിറ്റി മെമ്പർ പി.കെ കണ്ണൻ, മുൻ കൗൺസിലർ എ.വി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഇ. മുഹമ്മദ് കുഞ്ഞി (പ്രസിഡന്റ്), വൈസ് പ്രസിഡന്റ് എ.വി ലക്ഷ്മി, കെ.പി. ബാബു (വൈസ് പ്രസിഡന്റ്), കെ. രവീന്ദ്രൻ (സെക്രട്ടറി), ഭാസ്ക്കരൻ. കെ.പി അച്യുതൻ (ജോയിന്റ് സെക്രട്ടറി), കെ.സി രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. റെയിൽവെ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക, ക്ഷേമ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക എന്നീ പ്രമേയങ്ങൾ അംഗീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |