SignIn
Kerala Kaumudi Online
Monday, 13 July 2026 1.53 AM IST

ഹൊസ്ദുർഗ് ലയൺസ് ഭാരവാഹികൾ ചുമതലയേറ്റു

lions
സ്ഥാനാരോഹണ ചടങ്ങ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വത്സല ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ക്ലബ്ബ് ഹാളിൽ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വത്സല ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി കെ. ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഗോപി, എച്ച്.വി നവീൻ കുമാർ, എൻ.ആർ പ്രശാന്ത്, ബിന്ദു രഘുനാഥ്, അമീർ പി. ഗോപാലൻ സംസാരിച്ചു. നിർധന കുടുംബത്തിലെ യുവാവിന്റെ ചികിത്സയ്ക്കായി രണ്ടര ലക്ഷം രൂപയും വയനാട് ചൂരൽ മലയിൽ ഉള്ള ലയൺസ് ഹോസ്പിറ്റലിന്റെ പ്രവർത്തനത്തിന് 50,000 രൂപയും നൽകി. ഇ.വി ജയകൃഷ്ണൻ, വിവിധ മത്സര പരീക്ഷകളിൽ ജേതാക്കളായ വിദ്യാർത്ഥികളെ ആദരിച്ചു. 318 ഇയുടെ ഡിസ്ട്രിക്ട് ഗവർണർ സ്ഥാനാരോഹണചടങ്ങ് ജൂലായ് 26ന് നടക്കും. നാസർ കൊളവയൽ സ്വാഗതവും പി.ബി ഗുൽസാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, LIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL