SignIn
Kerala Kaumudi Online
Monday, 13 July 2026 1.48 AM IST

ആദരിക്കലും അനുമോദനവും

bushra-
പടന്നകടപ്പുറം - പൊയ്യക്കടവ് ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയിൽ സജ്ജമാക്കിയ കെ കെ ഇബ്രാഹിം നഗറിൽ പരിപാടി വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ടി ബുഷറ ഉദ്ഘാടനം ചെയ്യുന്നു

വലിയപറമ്പ്: സഗീർ തൃക്കരിപ്പൂരിന്റെ സ്മരണയ്ക്കായി കാട്ടികുണ്ടിൽ തറവാട്ടിലെ മക്കൾക്ക് നൽകി വരുന്ന ആറാമത് വിദ്യാഭ്യാസ പ്രോത്സാഹന അനുമോദനവും കെ.കെ അബ്ദുൾ ലത്തീഫ് പൊയ്യകാടവിനെ ആദരിക്കലും വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ടി ബുഷറ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.കെ അബ്ദുൾ ഖാദർ ഹാജി ആമുഖ പ്രഭാഷണം നടത്തി. കെ.കെ സൈനുദ്ദീൻ, ടി.കെ.ബി അബ്ദുൾ ഹമീദ് ഹാജി, കെ.കെ ഇബ്രാഹിം ഹാജി ബീരിച്ചേരി, പി. കുഞ്ഞബ്ദുല്ല ഹാജി പടന്ന, കെ.കെ അബ്ദുൾ ലത്തീഫ് ഹാജി പടന്ന, എൻ.കെ.പി ഹമീദ് പടന്ന, കെ.കെ മുസ്തഫ പൊയ്യകടവ്, കെ.കെ ഗദ്ദാഫി, യു.പി.സി അബ്ദുൾ നാസർ സംസാരിച്ചു. കെ.കെ അബ്ദുല്ല പടന്ന സ്വാഗതവും കെ.കെ അമീൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ADARAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL