SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

ഇലക്ട്രിക് ട്രേഡേഴ്സ് അസോ. വാർഷികം

ele
കേരള ഇലക്ട്രിക് ട്രേഡേഴ്സ് അസോസിയേഷൻ ജില്ലാ വാർഷികം സംസ്ഥാന പ്രസിഡന്റ് ടി.ആർ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക് ട്രേഡേഴ്സ് അസോസിയേഷൻ ജില്ലാ വാർഷികം കാഞ്ഞങ്ങാട് രാജ് റെസിഡൻസ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് ടി.ആർ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നിലവാരം കുറഞ്ഞതും, ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെയും കടന്നുകയറ്റം മൂലം ക്വാളിറ്റി ബ്രാൻഡ് സാധനങ്ങൾ വിതരണം ചെയ്യുന്ന വ്യാപാരികൾ വൻ പ്രതിസന്ധി നേരിടുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് സിദ്ദീഖ് മിഹാരാജ് അദ്ധ്യക്ഷനായി, സുരേഷ് വിനായക്, സംസ്ഥാന സെക്രട്ടറി വി.പി. സന്തോഷ് കുമാർ, രാജൻ എം. മേനോൻ, രാജീവൻ പള്ളിപ്പുറം, കെ.ജി പ്രേം കുമാർ, കാർത്തികേയൻ എറണാകുളം, രാജശേഖരൻ തിരുവനന്തപുരം, പുരുഷോത്തൻ എന്നിവർ സംസാരിച്ചു. എം. യദുകുമാർ കാർത്തികേയൻ പെരിയ സ്വാഗതവും ടി.എച്ച് മുസമ്മിൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ELECTRCITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL