SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

പരിശീലന പരിപാടി സംഘടിപ്പിച്ചു

mini-
മിനിമോൾ

ചെറുവത്തൂർ: ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പഴം - പച്ചക്കറികളിലെ മൂല്യവർദ്ധനവിന്റെ സാധ്യതകൾ എന്ന വിഷയത്തിൽ വനിതകൾക്കായുള്ള കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു. കാവുംചിറയിൽ വച്ച് നടന്ന പരിശീലന പരിപാടി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോൾ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പടന്നക്കാട് കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വി. കൃഷ്ണശ്രീ ക്ലാസ് കൈകാര്യം ചെയ്തു. കുടുംബശ്രീ എ.ഡി.എസ് അംഗങ്ങളും പഞ്ചായത്തിലെ വനിതാ കർഷകരും സംരംഭകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു. കൃഷി ഓഫീസർ കെ. നിമ്യ മോഹൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.വി രൂപ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL