കാസർകോട്: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ കാസർകോട് ജില്ലാ ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അനിൽ അക്കര നിർവ്വഹിച്ചു. പഞ്ചായത്തുകൾക്കുള്ള വികസന ഫണ്ടിന്റെ ആദ്യ ഗഡു എത്രയും വേഗം അനുവദിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാർക്ക് വാഹനം അനുവദിക്കുമെന്നും ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ മുഖ്യാതിഥിയായി. സി.ഇ.ഒ മദൻ മോഹൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.പി സുബൈദ, രാജു കട്ടക്കയം, വി.പി അബ്ദുൽ ഖാദർ, ജോയിന്റ് ഡയറക്ടർ കെ.വി ഹരിദാസ് പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ ബോർക്കള സ്വാഗതവും സെക്രട്ടറി ഇ. കുഞ്ഞിരാമൻ ബേഡകം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |