SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

യുവ ആപ്ദ മിത്ര പരിശീലനം

aaptha
യുവ ആപ്ദ മിത്ര പരിശീലനം എ.ഡി.എം ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: യുവ ആപ്‌ദ മിത്ര പരിശീലനത്തിന് കാഞ്ഞങ്ങാട് ഹോട്ടൽ ബേക്കൽ ഇന്റർനാഷണലിൽ തുടക്കമായി. വിവിധ മേഖലകളിൽ നിന്നുള്ള 75 ഓളം യുവജനങ്ങൾ പങ്കെടുത്ത പരിശീലനം എ.ഡി.എം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഡി.ഐ.ഒ.സി കാസർകോട് ഹസാർഡ് അനലിസ്റ്റ് പി.വി ശിൽപ സ്വാഗതം പറഞ്ഞു. തഹസിൽദാർ തുളസി രാജ് അദ്ധ്യക്ഷത വഹിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ ആദർശ് അശോക്, ഹോസ്‌ദുർഗ് എച്ച്.ക്യു.ഡി.ടി ബിജു പിലിക്കോട്, ഡി.എം സെക്ഷൻ ജെ.എസ് ചന്ദ്രശേഖര എന്നിവർ സംസാരിച്ചു. ആപ്‌ദ മിത്ര മാസ്റ്റർ ട്രെയിനർ രതീഷ് ക്ലാസെടുത്തു. ഡി.ഐ.ഒ.സി കാസർകോട് എൽ.എസ്.ജി ഡി.എം പ്ലാൻ കോർഡിനേറ്റർ അഹമ്മദ് ഷഫീഖ് നന്ദി പറഞ്ഞു. യുവത്വം, പ്രതിരോധശേഷിയുള്ള സമൂഹം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച പരിശീലന പരിപാടി യുവജനങ്ങൾക്ക് പുതിയ അറിവും ആത്മവിശ്വാസവും പകരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, YUVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL