SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ

stop
സ്റ്റോപ്പ് ഡയേറിയ

കാഞ്ഞങ്ങാട്: വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "സ്റ്റോപ്പ് ഡയേറിയ" ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും ചട്ടഞ്ചാൽ സ്വാതി ഇൻക്യൂബേഷൻ സെന്ററിൽ സംഘടിപ്പിച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ബി. സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ. കിഷോർ കുമാർ അദ്ധ്യക്ഷനായി. ടെക്‌നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ, പഞ്ചായത്ത് ജില്ലാ എഡ്യുക്കേഷൻ മീഡിയർ പി.പി ഹസീബ്, ജില്ലാ എം.സി.എച്ച് ഓഫീസർ സ്റ്റെല്ല ജോസഫ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സിപ്ന സ്വാഗതവും ജില്ലാ റിസോഴ്സ് പേഴ്സൺ ടി.പി അഭിരാമി നന്ദിയും പറഞ്ഞു. ഡോ. അജയ് രാജൻ, ശിശുരോഗ വിദഗ്ധൻ ഡോ. ഗീതാഞ്ജലി എന്നിവർ വിഷയാവതരണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CAMPAIGN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL