തളിപ്പറമ്പ: വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാഡ് ആൻഡ് ആജീവികമ്മിഷൻ പദ്ധതിയുടെ ഭാഗമായി ചെങ്ങളായി, പരിയാരം, കടന്നപ്പള്ളി - പാണപ്പുഴ, കുറുമാത്തൂർ, പട്ടുവം ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കായുള്ള ഏകദിന ശില്പശാല തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.കെ രവി, വി.എ കോമളവല്ലി, സി. അനിത, എം. വർണ്ണ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി.ബി കൃഷ്ണൻകുട്ടി, എം. നിഷ, കെ.സി വിനിത, വി. രമ്യ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, അസിസ്റ്റന്റ് കെ.സി ശശിധരൻ, പട്ടുവം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.സി ശ്രീജിത്കുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |