SignIn
Kerala Kaumudi Online
Monday, 20 July 2026 10.18 PM IST

അജാനൂർ പഞ്ചാ. വിജയോത്സവം

vijaya
അജാനൂർ പഞ്ചായത്ത് വിജയോത്സവം കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് വിജയോത്സവം കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി വിജയികളായ 31 പേരെയും, പ്ലസ് ടു വിജയികളായ 42 പേരെയും, എൽ. എസ്.എസ്, യു.എസ്. എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും മറ്റു വിജയികളെയും കളക്ടർ ഉപഹാരം കൈമാറി അനുമോദിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ്, പി.കെ മഞ്ജിഷ, കെ. ബിന്ദു, ടി.വി കാവ്യ, എം.വി രാഘവൻ, തമ്പാൻ മക്കാക്കോട്ട്, സുബൈർ, മുഹമ്മദ് കുഞ്ഞി, കെ. സജി, പി. അർജുൻ യോഗി, ഖാലിദ് അറബിക്കാടത്ത്, വെള്ളിക്കോത്ത് സ്കൂൾ പ്രധാന അദ്ധ്യാപകൻ പി. അശോകൻ എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ സ്വാഗതവും സെക്രട്ടറി എൻ.എം സുധീർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VIJAYOTSAVOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL