SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

മികച്ച ക്ഷീര കർഷകയെ ആദരിച്ചു

j
മികച്ച ക്ഷീര കർഷക ജി ദീപ നായരെ പരപ്പ ക്ഷീര വികസന ഓഫീസർ പി വി മനോജ്‌ കുമാർ ആദരിക്കുന്നു

പാണത്തൂർ: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മികച്ച ക്ഷീര കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ദീപനായരെ പരപ്പ ക്ഷീര വികസന ഓഫീസർ പി.വി മനോജ് കുമാർ ആദരിച്ചു. സംഘം പ്രസിഡന്റ് കെ.എൻ വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മിൽമ കാസർഗോഡ് പി ആൻഡ് ഐ വിഭാഗം ഡിസ്ട്രിക്റ്റ് ഓഫീസ് ഹെഡ് വി. ഷിജി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി സി.എസ് പ്രദീപ് കുമാർ സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സംഘത്തിൽ കൂടുതൽ പാലളന്ന ക്ഷീര കർഷകരായ ജി. ദീപ, ബി. ലളിതകുമാരി, എം. പ്രമീള, കെ. സന്തോഷ് കുമാർ, ടി.വി ശ്രീജ എന്നിവരെയും പൊതുപ്രവർത്തകൻ സൂര്യനാരായണ ഭട്ടിനെയും ആദരിച്ചു. സംഘാംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL