SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

സ്‌നേഹാരാമം ശുചീകരിച്ചു

suchee
സ്‌നേഹാരാമവും പരിസരവും ശുചീകരിക്കുന്ന എൻ.എസ്.എസ് വോളണ്ടിയർമാർ

തൃക്കരിപ്പൂർ: വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്ച്.എസ് സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിലെ ഒന്നാം വർഷ വോളണ്ടിയർമാർ എൻ.എസ്.എസ് എന്റോൾമെന്റ് ദിനത്തിൽ തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്‌നേഹാരാമവും പരിസരവും ശുചീകരിച്ചു.
റെയിവേ സ്റ്റേഷൻ പരിസരത്ത് കാടുമൂടി മാലിന്യ നിക്ഷേപ കേന്ദ്രമായി കിടന്ന സ്ഥലം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വി.എച്ച്.എസ്.ഇ എൻ.എസ്.എസ് വോളണ്ടിയർമാർ വൃത്തിയാക്കി, പൂന്തോട്ടവും യാത്രക്കാർക്കും നാട്ടുകാർക്കും ഉള്ള വിശ്രമ കേന്ദ്രവുമാക്കി മാറ്റിയത്. വിദ്യാർത്ഥികൾ വേനൽകാലത്തുൾപ്പെടെ കൃത്യമായി പരിചരിക്കുന്നതിനാൽ നട്ടുപിടിപ്പിച്ച ചെടികളിൽ ഭൂരിഭാഗവും ഇപ്പോഴും നിലവിലുണ്ട്. തൃക്കരിപ്പൂർ റെയിവേ സ്റ്റേഷൻ മാസ്റ്റർ കെ.എം ശ്രീജിത്ത് ശുചീകരണം ഉദ്ഘാടനം ചെയ്തു. അതുൽ മനോജ്, കെ.വി അനിൽ കുമാർ, കെ. ബിനീഷ്, കെ. പ്രമീള, കെ. അജിത എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ADHAARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL