കാഞ്ഞങ്ങാട്: അങ്കണവാടി കുട്ടികൾക്കായുള്ള ആരോഗ്യപരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനം പദ്ധതി ചെങ്കള സമഭാവന ഹാളിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ജനറൽ ഇക്ബാൽ ചേരൂർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷുക്കൂർ ചെർക്കള, ചെങ്കള പഞ്ചായത്ത് അംഗങ്ങളായ ഹാരിസ് തായൽ, ഹമീദ് നെക്രാജെ, ഡോ. കെ.ടി രേഖ, ഡോ. ധന്യ ദയാനന്ദൻ, ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ ജെംല റാണി, കാസർകോട് അഡീഷണൽ വികസന പദ്ധതി ഓഫീസർ സി.കെ ശ്രീലത, ഹെൽത്ത് ഇൻസ്പെക്ടർ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ആരോഗ്യ കാർഡിന്റെ വിതരണ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസറും ചേർന്ന് കാർഡ് ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |