കാഞ്ഞങ്ങാട്: സി.പി.എം അജാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണം നടന്നു. കാസർകോട് ജില്ല കമ്മിറ്റി അംഗം പി.കെ. നിശാന്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.വി. സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. എം. പൊക്ളൻ, ടി.വി പത്മിനി, മനോജ് കാരക്കുഴി, പി.കെ മഞ്ജിഷ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരളത്ത് നടന്ന അനുസ്മരണം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം. രാഘവൻ ഉദ്ഘാടനം ചെയ്തു. ടി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കോട്ടച്ചേരി ബാങ്ക് വൈസ് പ്രസിഡന്റ് വി. ഗിനീഷ്, വി. നാരായണൻ മാസ്റ്റർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം നാരായണൻ മാടിക്കൽ, പി. നാരായണൻ, എ. കൃഷ്ണൻ, എം.വി. നാരായണൻ ടി. ഹരീഷ് സംസാരിച്ചു. പി. കുഞ്ഞിക്കേളു സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |