വെള്ളരിക്കുണ്ട്: ബളാൽ കുഴിങ്ങാട്ടെ അബ്ദുൾ കാദറിന്റെ നെൽപ്പാടം കൊയ്യാൻ തഹസിൽദാരും പഞ്ചായത്ത് പ്രസിഡന്റും. നാട്ടിലെ സ്കൂൾ കുട്ടികളും പങ്കാളികളായി. പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്നു വരുന്ന അബ്‌ദുൾ കാദർ, ഉമ, ശ്രേയസ്, രക്ത ശാലി നെൽവിത്തുക്കൾ ഉപയോഗിച്ചാണ് കൃഷി ഇറക്കിയത്. ബളാൽ പഞ്ചായത്തിൽ വർഷങ്ങളായി സ്ഥിരം നെൽകൃഷി ചെയ്യുന്ന ഏക കർഷകനാണ് അബ്ദുൽ കാദർ. സഹായത്തിനു മകൻ ഹൈദരുമുണ്ട്. വെള്ളരിക്കുണ്ട് തഹസിൽദാർ കെ.ബി രാമു കൊയ്തെടുത്ത നെൽക്കറ്റ അബ്‌ദുൾ കാദറിന് കൈമാറി കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷോബി ജോസഫ്, പി.വി ജിത. വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട്, അസിസ്റ്റന്റ് കൃഷി ഓഫീസർ വി. ശ്രീജ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |