SignIn
Kerala Kaumudi Online
Friday, 02 October 2026 5.32 AM IST

നെൽകൃഷി സംരക്ഷിക്കാൻ കുഴൽ കിണറിനെ ആശ്രയിച്ച് കർഷകർ

nana
ബേബിയുടെ നെൽവയലിൽ സ്പ്രിംഗ്ളറുകൾ സ്ഥാപിച്ച് നെൽവയിൽ ജലസേചനം നടത്തുന്നു

സുൽത്താൻ ബത്തേരി: ശക്തമായ വെയിലിൽ ഉണക്കിലേക്ക് നീങ്ങുന്ന നെൽകൃഷി സംരക്ഷിക്കാൻ കർഷകർ കുഴൽകിണറിനെ ആശ്രയിക്കുന്നു. നൂൽപ്പുഴ കല്ലുമുക്കിലെ കർഷകർഷകരാണ് രാത്രിയും പകലും വ്യത്യാസമില്ലാതെ ഇടവിട്ടിടവിട്ട് വയിലിലേക്ക് വെള്ളം പമ്പ് ചെയ്യാൻ കുഴൽകിണറിനെ ആശ്രയിക്കുന്നത്.

മഴകുറവുള്ള കർണാടകയിലാണ് കർഷകർ കിഴങ്ങ് വിളകളും ധാന്യവിളകളും സംരക്ഷിക്കാൻ കുഴൽക്കിണറുകളെ ആശ്രയിക്കുന്നത്. അവിടെ കുഴൽകിണർ നിർമ്മാണത്തിന് കർഷകർക്ക് സർക്കാർ സഹായവും നൽകുന്നുണ്ട്. എന്നാൽ ഇത്തരമൊരു സാഹചര്യം വയനാട്ടിലെ കൃഷിയിടങ്ങളിൽ കണ്ടുവരാറില്ല. ഇത്തവണ മഴയുടെ ലഭ്യത കുറഞ്ഞത് നെൽകർഷകരെ കാര്യമായി ബാധിച്ചു. ശക്തമായ വെയിൽ നെൽച്ചെടികൾ കാരിയാൻ കാരണമാവുകയാണ്. ജില്ലയിൽ കൂടുതൽ നെൽകൃഷിചെയ്യുന്ന പഞ്ചായത്തുകളിലൊന്നുമാണ് നൂൽപ്പുഴ. പക്ഷേ മുഴക്കുറവ് കാര്യമായി തന്നെ ഇവിടത്തെ കർഷകരെ ബാധിച്ചുതുടങ്ങി. പാടശേഖരങ്ങൾക്ക് സമീപത്തുകൂടി പോകുന്ന തോടുകളിലും പുഴകളിലും നീരൊഴുക്ക് കുറയുകയും ചെയ്തതോടെയാണ് കൃഷിയിടങ്ങളിൽ കുഴൽ കിണർ കുഴിച്ച് വയലിലേയ്ക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. കല്ലുമുക്ക് കരിടിമാട് പാടശേഖരത്തിലെ കർഷകരാണ് കുഴൽ കിണറിൽ നിന്ന് വെള്ളംപമ്പ് ചെയ്ത് നെൽകൃഷി സംരക്ഷിക്കുന്നത്. വയലിൽ വെള്ളമില്ലാത്തതിനാൽ കൃഷിയിറക്കിയ അന്നുമുതൽ കുഴൽ കിണറിൽ നിന്നുള്ള വെള്ളമാണ് കർഷകർ ഉപയോഗിക്കുന്നത്. സ്പ്രിംഗളറുകളടക്കം വയലിൽ സ്ഥാപിച്ചാണ് കർഷകർ കൃഷി സംരക്ഷിക്കുന്നത്. ആവശ്യത്തിന് വെള്ളംലഭിച്ചാൽമാത്രമേ നല്ല് നല്ല വിളവുണ്ടാവുകയൊള്ളു. കൃഷിഭവൻ മുഖാമന്തരം വൈദ്യുതി ബില്ല് അടക്കുന്നതിലാണ് ഇത്തരത്തിൽ നെൽകൃഷി സംരക്ഷിക്കാൻ ഇവർക്ക് സാധിക്കുന്നത്. മഴയില്ലെങ്കിൽ നെൽകൃഷി തുടർന്ന് പോകാൻ സാധിക്കില്ലെന്നും വരുംവർഷങ്ങളിലെ കാലാവസ്ഥ അനുകൂലമല്ലെങ്കിൽ കൃഷി ഉപേക്ഷിക്കണ്ടിവരുമെന്ന്

കർഷകർ മുന്നറിയിപ്പ് നൽകുന്നു.

English Summary

Farmers in Wayanad's Noolpuzha region are employing borewells and sprinklers to irrigate their drying paddy fields amidst severe drought and inadequate rainfall. This unusual measure for the area is being taken to protect crops from strong sunlight. While electricity bill assistance is provided, farmers warn that persistent climate challenges could force them to abandon paddy cultivation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL