
മുഹമ്മ: കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ കംപ്യൂട്ടേഷണൽ തിങ്കിംഗ്, കൃത്രിമ ബുദ്ധി അദ്ധ്യാപക ചർച്ചാപരിപാടിയിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മ കെ.ഇ കാർമൽ സെൻട്രൽ സ്‌കൂൾ അദ്ധ്യാപിക സബിതയെ സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രിൻസിപ്പൽ ഫാ. സ്‌കറിയ എതിരേറ്റ്, മാനേജർ ചാക്കോ അക്കത്തറ, ബർസാർ സനു വലിയ വീട്, പി.ടി.എ പ്രസിഡന്റ് സന്തോഷ് ഷണ്മുഖൻ, വൈസ് പ്രസിഡന്റ് സി.എ.കുഞ്ഞുമോൾ
എന്നിവർ സംസാരിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |