ഏതൊടുപുഴ: കേരള ആരോഗ്യ സർവകലാശാല (കെ.യു.എച്ച്.എസ്) 2025ൽ നടത്തിയ യു ജി റിസർച്ച് അപ്രീസിയേഷൻ അവാർഡിന് അൽ-അസ്ഹർ ഡെന്റൽ കോളേജിലെ 13 വിദ്യാർത്ഥികൾ അർഹരായി. അവാർഡിന്റെ ഭാഗമായി ഓരോ വിദ്യാർത്ഥിക്കും റിസർച്ച് സ്‌കോളർഷിപ്പ് ഗ്രാന്റ് ലഭിക്കും.ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള ഡെന്റൽ കോളേജുകളിൽ ഈ നേട്ടത്തിൽ അൽഅസ്ഹർ ഡെന്റൽ കോളേജ് രണ്ടാം സ്ഥാനത്താണ്.13 വിദ്യാർത്ഥികൾ ഒരേസമയം ഗവേഷണ അംഗീകാരത്തിന് അർഹരായത് വിദ്യാർത്ഥികളുടെ ഗവേഷണ മികവിന്റെയും അക്കാദമിക് താൽപര്യത്തിന്റെയും തെളിവാണ്. വിദ്യാർത്ഥികളെ ഗവേഷണ രംഗത്തേക്ക് നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അദ്ധ്യാപകരുടെ സമർപ്പണത്തിന്റെയും മികവിന്റെയും കൂടി പ്രതിഫലമാണ് ഈ നേട്ടമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |