ആലപ്പുഴ: സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ വകുപ്പിന്റെ 'ഓപ്പറേഷൻ തെളിമ'യിലൂടെ ജില്ലയിൽ 117 പരിശോധനകൾ നടത്തി. 16 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചു. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ വൈ.ജെ.സുബിമോളുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി നടത്തിയ ദ്വിദിന പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ 49 കോമ്പൗണ്ടിംഗ് നടപടികൾക്ക് ശുപാർശ ചെയ്തു. 101.5 ലിറ്റർ ഉപയോഗിച്ച പാചക എണ്ണ നീക്കം ചെയ്തു.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതായും ശുചിത്വരഹിതമായ സാഹചര്യങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ തുടരുമെന്നു അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |