
മുഹമ്മ: ആലപ്പുഴ -തണ്ണീർമുക്കം റോഡിൽ കാവുങ്കൽ വടക്കേ തറമൂടിനു സമീപമുള്ള വളവിനടുത്ത് ടോറസ് അക്വേഷ്യ മരത്തിലിടിച്ചതിനെത്തുടർന്ന് മരം ടോറസിന് മേൽ വീണു.
വടക്ക് ഭാഗത്ത് നിന്ന് വന്ന മറ്റൊരു ടോറസ് വളവിൽ തെറ്റായ ദിശയിൽ സഞ്ചരിച്ച് തെക്ക് നിന്നും വന്ന ടോറസിനെ ഇടിക്കുമെന്നായപ്പോൾ കൂടുതൽ ഇടത് വശം ചേർത്ത് എടുത്തപ്പോൾ സമീപത്ത് നിന്ന അക്വേഷ്യ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം ചുവടെ ഒടിഞ്ഞ് ടോറസിന് മേൽ വീണു. തെറ്റായി ടോറസ് ഓടിച്ച ഡ്രൈവർ നിർത്താതെ വേഗത്തിൽ ഓടിച്ചു പോയി . മുഹമ്മ പൊലീസ് എത്തി മരം മുറിച്ച് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |