അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ അദ്ധ്യാപക അവാർഡ് ഏനാത്ത് യു.പി സ്കൂൾ പ്രഥമാദ്ധ്യാപിക അജി ജോണിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ ലത്തീഫ് സമ്മാനിച്ചു. ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺ കർമല കുസുമം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ കുമാരി, വാർഡ് മെമ്പർ ജയൻ ജോബി, ലൈബ്രറി കമ്മിറ്റി അംഗം കെ.ഹരിപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ സിനിജ, ലൈബ്രേറിയൻ അനു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |