SignIn
Kerala Kaumudi Online
Friday, 02 October 2026 1.42 AM IST

ആഗ്രോ ഫാർമർ ജനറൽ ബോഡി

farmer
അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ജനറൽ ബോഡി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ജനറൽ ബോഡി യോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് തങ്കരാജിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്തു. എൽനിനോ പ്രതിഭാസത്തെക്കുറിച്ച് പ്രൊഫസർ ഡോ. മണികണ്ഠൻ കർഷകർക്കായി ബോധവത്കരണ ക്ലാസ് നടത്തി. 'കർഷക തിലകം' പുരസ്‌കാരം നേടിയ സാവിത്രി മീങ്ങോത്തിനെ ആദരിച്ചു. റോയ്, വികാസ് എന്നിവർ പങ്കെടുത്തു. കമ്പനിയുടെ ഒഡിറ്റ് റിപ്പോർട്ട് സി.ഇ.ഒ ധന്യ രാജേഷ് അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു. ടി.വി രാമകൃഷ്ണൻ (ചെയർമാൻ), തങ്കരാജ് മണിക്കോത്ത് (വൈസ് ചെയർമാൻ), ടി. ശോഭ, എ. കൃഷ്ണൻ, ഇ. രാജൻ, പ്രസന്ന കുമാരി (ഡയറക്ടർമാർ), മണികണ്ഠൻ, കൃഷ്ണൻ ചാലിങ്കാൽ, സി. പ്രഭാകരൻ, കെ.വി സുരേന്ദ്രൻ, എൻ. ശ്രീധരൻ, കുഞ്ഞികൃഷ്ണൻ (പ്രമോട്ടർമാർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL