SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

അമ്മയെ കാണാനിറങ്ങി വഴിതെറ്റിയ കുരുന്നുകൾക്ക് പൊലീസ് തുണയായി

പത്തനംതിട്ട : അമ്മയെ കാണാനിറങ്ങി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിച്ച രണ്ട് കുട്ടികളെ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷെമിമോളുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷാകർത്താക്കളെ ഏൽപിച്ചു.
മൈലപ്ര അമല മാതാ ബഥനി ബോർഡിംഗ് സ്ഥാപനത്തിൽ നിന്നാണ് ആറു വയസുകാരിയും പത്തു വയസുകാരനും ഇറങ്ങിനടന്ന് പത്തനംതിട്ട സ്വാകാര്യ ബസ് സ്റ്റാൻഡിലെത്തിയത്. . ഒന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് അമ്മയെ കാണണമെന്ന് പറഞ്ഞപ്പോൾ സഹായിക്കാനാണ് കൂട്ടുകാരനായ അഞ്ചാം ക്ലാസുകാരൻ കൂടെ വന്നത്.
ബസ് സ്റ്റാൻഡിൽ ചെറിയ രണ്ട് കുട്ടികൾ രക്ഷാകർത്താക്കൾ ആരുമില്ലാതെ ഇരിക്കുന്നത് കണ്ട് സ്വകാര്യ ബസ് ജീവനക്കാരാണ് വിവരം പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പിങ്ക് പൊലീസിന്റെ സഹായത്തോടെ കുട്ടികളെ വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം രക്ഷിതാക്കളെ ഏൽപ്പിച്ചു. പത്തനംതിട്ട ഡിവൈ.എസ്.പി നിഷാദ് മോൻ രക്ഷാകർത്താക്കൾക്ക് വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL